കിഴക്കു നിന്നു നീ പുറപ്പെടാറായി
സുവര്‍ണവീചികള്‍ ചൊരിയുമാറായി
പഴയവീടിന്റെ ഇരുണ്ടജാലകം
തുറന്നുവച്ചു ഞാന്‍ കൊതിച്ചുനില്‍ക്കുന്നു
ഗിരിശിഖരങ്ങള്‍ , സമുദ്രദൂരങ്ങള്‍
കടന്നുവന്നിടും പ്രകാശധാരകള്‍
അണിഞ്ഞുമെല്ലെയെന്‍ വിളര്‍ത്തചേതന
തുടുപ്പിയലട്ടെ , തുടിച്ചുനില്‍ക്കട്ടെ
തളര്‍ന്നവേരിലും തളിരിലയിലും
തരത്തിലങ്ങു നിന്‍ കരങ്ങളെത്തുന്നു
ചിറകുകളറ്റ പറവയ്ക്കായങ്ങു
ചിറകുനല്കും പോല്‍ നിറവുതൂകുന്നു
അനശ്വരപ്രേമസ്മരണയാലിന്നും
തുടുക്കും താമര കരങ്ങള്‍ കൂപ്പുന്നു
ഇരുള്‍സമുദ്രങ്ങള്‍ അകലെ മായുന്നു
പരന്നുപൊങ്ങുന്നു പവിത്രമാം പ്രഭ
പ്രപഞ്ചസത്ത തന്‍ പ്രകാശനാളമേ
പകരുകെന്നുമീ പ്രവാഹപൂര്‍ണിമ
3 comments:
പ്രപഞ്ചസത്ത തന്‍ പ്രകാശ നാളമേ
പകരുകെന്നുമീ പ്രവാഹപൂര്‍ണിമ
അപൂര്‍വഭാവസുന്ദരം മനോഹരം
അഴലിരുള്‍നീങ്ങിജ്ജലിയ്ക്കട്ടേ നാളം
ഇത്തിരിച്ചുടുപാൽ വെളിച്ചം.
നന്ദി അനീഷ്, ശ്രീനാഥന്‍.
Post a Comment