Thursday, May 12, 2011

അനാദി


ചങ്ങലകളുടെയും വിലങ്ങുകളുടെയും
പ്രലോഭനങ്ങള്‍
ഒരിക്കലും അവസാനിക്കുന്നില്ല.
നാടുനീങ്ങിയ സത്യത്തെ ഓര്‍ത്ത്
വിലപിക്കാന്‍ ആരുമില്ല.
അസുരത്വം അമരത്വമാണെന്നു
ഘോഷിക്കുന്നവരുടെ യാത്ര
തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഏതു സ്വാതന്ത്ര്യത്തിലും
അടിമത്തത്തിന്റെ
അദൃശ്യമായ ഒരു നിഴല്‍ കാണും.
പക്ഷേ,
വെള്ളത്തിനു നടുവില്‍
തോണികളെല്ലാം
ശൂന്യതയുടെ മഹാസത്യത്തെ
മുഖാമുഖം കണ്ട്
നിമിഷനേരമെങ്കിലും
നമ്രശിരസ്കരാകും.

4 comments:

naakila said...

ഏതു സ്വാതന്ത്ര്യത്തിലും
അടിമത്തത്തിന്റെ
അദൃശ്യമായ ഒരു നിഴല്‍ കാണും

നല്ലനിരീക്ഷണങ്ങളുള്‍ക്കൊള്ളുന്ന കവിത

കുസുമം ആര്‍ പുന്നപ്ര said...

നാടുനീങ്ങിയ സത്യത്തെ ഓര്‍ത്ത്
വിലപിക്കാന്‍ ആരുമില്ല.

കൊള്ളാം ടീച്ചറെ

Mohamed Salahudheen said...

നല്ല വരികള്, നന്ദി

ആര്‍. ശ്രീലതാ വര്‍മ്മ said...

അനീഷ്‌ ,കുസുമം,സ്വലാഹ്-അഭിപ്രായങ്ങള്‍ക്ക് നന്ദി,സ്നേഹം.