Friday, August 20, 2010

ഭിന്നം

മുകളിലൊന്ന്,താഴെ മറ്റൊന്ന്
നടുക്കൊരു വര
ഈ ഭിന്നസംഖ്യ കാണാനൊരു
ഭംഗി ഒക്കെയുണ്ട്;
കരവിരുതിന്റെയും
കൊത്തുവേലയുടെയും
മെച്ചം ഒന്നുമില്ലെങ്കിലും
വെറും മുറിച്ചുവയ്ക്കലായാലും
ന്യൂനം,അധികം,
തരം,ത്മം-എവിടെ
എങ്ങനെ രേഖപ്പെടുത്തും
എന്നതൊരു പ്രശ്നമേ അല്ല.
അഥവാ,ഒന്നും തന്നെ
രേഖപ്പെടുത്തുന്നില്ല
എന്നിരിക്കട്ടെ
അതുകൊണ്ടും ദോഷമില്ല,
വെറുതെ മുറിച്ചുകൊണ്ടിരുന്നാല്‍ മതി.
പക്ഷേ വരകള്‍ കൊണ്ട്
വേര്‍തിരിക്കണം,
മേലെ ആണെങ്കിലും ഉയരാതെ
താഴെ എന്ന് വന്നാലും താഴാതെ,
വകഞ്ഞു മാറ്റാന്‍ മാത്രം
വഴിതിരിയണം.

8 comments:

naakila said...

വകഞ്ഞു മാറ്റാന്‍ മാത്രം
വഴിതിരിയണം.

Unknown said...

kollam nallakavitha bhinnam ennathu manushyavastha thanne

ഉപാസന || Upasana said...

വേര്‍തിരിവു മസ്റ്റ് ആക്കുന്നത് എന്തൊക്കെയാണ്
:-)
ഉപാസന

ഉപാസന || Upasana said...

വേര്‍തിരിവു മസ്റ്റ് ആക്കുന്നത് എന്തൊക്കെയാണ്
:-)

ശ്രീനാഥന്‍ said...

പക്ഷേ വരകള്‍ കൊണ്ട്
വേര്‍തിരിക്കണം,
മേലെ ആണെങ്കിലും ഉയരാതെ
താഴെ എന്ന് വന്നാലും താഴാതെ,
വകഞ്ഞു മാറ്റാന്‍ മാത്രം-അതു കൊള്ളാമല്ലോ!

ജയിംസ് സണ്ണി പാറ്റൂർ said...

ഒറ്റസംഖ്യയായിയെത്തിടും
നമ്മളെ ഇരട്ടസംഖ്യയും
പിന്നെ ഭിന്ന സംഖ്യയുമാക്കും
കാലത്തിന്‍ പ്രഹേളികയിതു

Anees Hassan said...

ഇതൊരു കിടിലന്‍ കവിതയാണ് ട്ടോ

കുസുമം ആര്‍ പുന്നപ്ര said...

kollam ketto