Sunday, August 29, 2010

മറയും മുന്‍പ്

കരിഞ്ഞ ഇലകളില്‍
വെളിച്ചത്തുണ്ടുകള്‍
നൃത്തം വച്ചില്ല
വിണ്ടു പിളര്‍ന്ന മണ്ണില്‍നിന്ന്
ഒരു സംഗീതവും ഉയര്‍ന്നില്ല
കെട്ടുപോയ നക്ഷത്രം
തന്റെ നേരിയ ഓര്‍മ പോലും
ആരിലും അവശേഷിപ്പിച്ചില്ല.
എന്നിട്ടും വേഴാമ്പല്‍ പറഞ്ഞു,
'മഴ പെയ്യും ഇന്ന്'.
                    

12 comments:

naakila said...

വേഴാമ്പലിനങ്ങനെ പറയാതിരിക്കാനാവില്ലല്ലോ
വേഴാമ്പലിനല്ലാതെയാര്‍ക്കുമങ്ങനെ പറയാതിരിക്കാനാവില്ലല്ലോ
പ്രതീകമാക്കിയില്ലേ നമ്മളതിനെ
മരിക്കുന്ന ചുണ്ടിലും ഓര്‍മയുടെയൊരുതുളളി വരച്ച്

ആശംസകള്‍

Pranavam Ravikumar said...

Please see comment for this poem here: http://enikkuthonniyathuitha.blogspot.com/

Thanks

Kochuravi

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ആശംസകള്‍!!
ഹൃദയപൂര്‍വ്വം.

സുജനിക said...

വേഴാമ്പൽ പറയുന്നില്ല; ആഗ്രഹിക്കുന്നേ ഉള്ളൂ.
നല്ല രചന.

Anees Hassan said...

എന്നിട്ടും വേഴാമ്പല്‍ പറഞ്ഞു,
'മഴ പെയ്യും ഇന്ന്'
.....
ഇതാണോ ഒബാമയും പറഞ്ഞത്

Jishad Cronic said...

ആശംസകള്‍...

കുസുമം ആര്‍ പുന്നപ്ര said...

teacher
a good poem . i like this poem.if u have time please visit my blog

ശ്രീനാഥന്‍ said...

നല്ല കവിത, അനീഷ് പറഞ്ഞതാണതിന്റെ കാര്യം, കൂട്ടിച്ചേർക്കാനുള്ളത്, വേഴാമ്പൽ തന്നെ മഴയും കൊണ്ടുവരേണ്ടിവരും എന്നു മാത്രമാണ്!

ആര്‍. ശ്രീലതാ വര്‍മ്മ said...

നന്ദി അനീഷ്‌,പ്രണവം രവികുമാര്‍,ജോയ് പാലക്കല്‍,രാമുണ്ണി,അനീസ്‌ ,ജിഷാദ്,കുസുമം,ശ്രീനാഥന്‍.

Sabu Hariharan said...

പ്രതീക്ഷയുടെ ബലം

the man to walk with said...

പ്രതീക്ഷകള്‍ മരിക്കുന്നില്ല ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്നിട്ടും..