Wednesday, September 8, 2010

തനിച്ച്‌


ഏകാന്തത ഒരു വരമാണ് ;
മൗനം അമൂല്യമായ ഒരു നിധിയും.
വൃക്ഷങ്ങളുടെ ഏകാന്തതയെക്കുറിച്ച്
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പരശ്ശതം ഇലകള്‍
അവ്യക്തമായി
മന്ത്രണം ചെയ്തുകൊണ്ടിരിക്കുമ്പോഴും
വൃക്ഷഹൃദയത്തില്‍ ഘനീഭവിക്കുന്ന
മൗനം
എനിക്ക് തൊട്ടറിയാവുന്നത്ര വ്യക്തമാണ്.

8 comments:

naakila said...

പൊള്ളുന്നൊരു തണുപ്പുവന്ന്
ഹൃദയത്തെ ഏകാന്തമാക്കുന്നു !

Unknown said...

vrukshangalude ekanthathayum vrukshangalude mounavum enteyum swapnamakunnu kavitha anubhoothiyude panguvaikkal akunnu

ഉപാസന || Upasana said...

GR8 Lines
:-)

Pranavam Ravikumar said...

Good Lines!

M.K.KHAREEM said...

ഏകാന്തത ഒരു വരമാണ് ;

പ്രശാന്ത്‌ ചിറക്കര said...

നന്നായി.

Sureshkumar Punjhayil said...

Koottathil ...!

Manoharam, Ashamsakal...!!

എം. മുഹമ്മദ് ഷാഫി said...

വൃക്ഷങ്ങളുടെ എകാന്തത പ്രാര്ഥനപോലെയാണ്...ഇലകള്‍ ശബ്ദിക്കും, പക്ഷേ മനുഷ്യന്‍ കേള്‍ക്കുന്നില്ല...
ക‌വിതകളെല്ലാം നന്ന്...ഇണക്കം തോന്നിക്കുന്ന വരികള്‍...