Thursday, September 30, 2010

ഒട്ടും ആത്മനിഷ്ഠമല്ലാത്ത വരികള്‍

പലതും ആത്മനിഷ്ഠമായിട്ടല്ലാതെ
കവിതയിലാക്കണമെന്ന്
കുറെ നാളായി വിചാരിക്കുന്നു.
ഈയിടെയായി
എലിയെറ്റ്-റില്‍ക്കെ
റില്‍ക്കെ-എലിയെറ്റ്
എന്നിങ്ങനെ മാറി മാറി വായിക്കുന്നുമുണ്ട്‌.
ഭൂതകാലത്തിലെ ചില സംഭവങ്ങളെ
ആത്മാംശം കൂടാതെ രേഖപ്പെടുത്താന്‍ ശ്രമിച്ചു,
പരാജയപ്പെട്ടു.
വര്‍ത്തമാനകാലമല്ലേ,
വസ്തുനിഷ്ഠതയ്ക്ക്
കൂടുതല്‍ സാധ്യതയില്ലേ,
എന്നെല്ലാം കരുതി
ചിലത് എഴുതി നോക്കി,
പക്ഷേ,തൃപ്തിയായില്ല.
കുറെ ബാഹ്യ സൂചനകളും
ചുറ്റുപാടുകളില്‍ നിന്നുള്ള വേര്‍പ്പെടലും
ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌
ഭാവിയിലേക്ക് ആത്മപരത കൂടാതെ സഞ്ചരിച്ചാലോ
എന്നായി അടുത്ത ചിന്ത,അതും ഫലവത്തായില്ല.
എഴുതിയതിലല്ല,
എഴുതാത്തതിലാണ്
ഞാനുള്ളത്,
എന്റെ ജീവിതമുള്ളത്
എന്നത് മാത്രമാണ്
ഇപ്പോഴത്തെ
ഒരേ ഒരു സമാധാനം.

12 comments:

Rare Rose said...

എഴുതിയതിലല്ല,
എഴുതാത്തതിലാണ്
ഞാനുള്ളത്,
എന്റെ ജീവിതമുള്ളത്
എന്നത് മാത്രമാണ്
ഇപ്പോഴത്തെ
ഒരേ ഒരു സമാധാനം...

ഇതിഷ്ടപ്പെട്ടു..

ജയിംസ് സണ്ണി പാറ്റൂർ said...

എഴുതിയതിലുമെഴുതാത്തതിലുമല്ല
എഴുതിയിട്ടുമിന്നേ വരെ
ആരാരുംകാണാത്തതിലും,വായിക്കാ -
ത്തതിലുമല്ലോ യഥാര്‍ത്ഥ ജീവിതം.

ശ്രീനാഥന്‍ said...

ജീവിതമത്ര എളുപ്പത്തിലെഴുതാനൊക്കുന്ന ഒന്നല്ലെന്നറിയുന്നത് എഴുത്തിന്റെ ആദ്യപാഠമാണല്ലോ, നന്നായിട്ടുണ്ട്!

naakila said...

ഒട്ടും ആത്മനിഷ്ഠമല്ലാത്ത വരികള്‍
ഒട്ടും കളങ്കമില്ലാതെ നന്നായെന്നു പറയുന്നു

അനില്‍കുമാര്‍ . സി. പി. said...

“എഴുതിയതിലല്ല,
എഴുതാത്തതിലാണ്
ഞാനുള്ളത് ...”

നല്ല തിരിച്ചറിവ്... നല്ല വരികള്‍.

ചിത്ര said...

seeing life in its entirety..that's a beautiful concept..

ആര്‍. ശ്രീലതാ വര്‍മ്മ said...

Thank you Rare Rose,James Sir,Sreenathan,Anish,Anil Kumar,Ramozhi.

sasikumar kathiroor said...

oree oru samadhanam ennuparayumbol nooril 99um asamadhanamanu ennanallo;
really touching.

Pranavam Ravikumar said...

Good concept... Best Wishes!

ആര്‍. ശ്രീലതാ വര്‍മ്മ said...

thanks,sasi kumar sir,ravi kumar

Bob Parapurath said...

"എഴുതിയതിലല്ല,
എഴുതാത്തതിലാണ്
ഞാനുള്ളത്,
എന്റെ ജീവിതമുള്ളത്......."

വായിക്കുന്നതോന്നും ഓര്‍മയില്‍ നില്‍ക്കാത്ത എനിക്ക് ഏറെക്കാലങ്ങള്‍ക്ക് ശേഷം നാല് വരി ഓര്‍മയില്‍ നില്‍ക്കുന്നു...
എനിക്കും ഒരു സമാധാനം ....

വളരെ നന്നായിട്ടുണ്ട് ടീച്ചര്‍

രാജേഷ്‌ ചിത്തിര said...

ജീവിതത്തെ ക്കുറിച്ച്,
അനുഭവങ്ങളെക്കുറിച്ച് അല്ലാത്ത
എഴുത്തല്ലെ ശെരിക്കും എഴുത്ത്...

ചിന്തിച്ചു കൊണ്ടെയിരിക്കുക