Wednesday, October 13, 2010

വരയില്‍ തീരുന്നത്

പല നിലകളിലായി
ഭയം
അതിന്‌ മകുടം ചാര്‍ത്തി
ഏറ്റവും മുകളില്‍
ഉത്കണ്o
ഇങ്ങനെ വരയ്ക്കാം
എന്റെ വീട്.
വാസ്തു വേറിട്ടതാണ്,
ഈശാനകോണില്‍
ശൂന്യത.
അഗ്നികോണില്‍
ഏകാന്തത.
വായുകോണില്‍
വീര്‍പ്പുമുട്ടല്‍ .
നിര്യതികോണില്‍
സങ്കടങ്ങള്‍ !
ഇതൊക്കെ
ഞാന്‍ രേഖപ്പെടുത്തിയില്ലെങ്കിലും
സ്വയം തെളിഞ്ഞുനില്‍ക്കും.
ഏറ്റവും നടുവില്‍ ,
പ്രതിമയായിട്ടോ,ചിത്രമായിട്ടോ,
ശിഥിലസ്വത്വത്തിന്റെ
പരിപൂര്‍ണമായ ഒരാവിഷ്കാരം വേണം.
വേണമെങ്കില്‍
മുന്‍വിധികള്‍ കൊണ്ട്‌
അതിരുകള്‍ വരയ്ക്കാം.
മുന്നില്‍ , ഒരു വശത്തായി
അതിക്രമിച്ചുകടക്കരുത്
എന്നൊരു ബോര്‍ഡ്
സ്ഥാപിക്കുന്നതായി
സങ്കല്പിക്കുകയും ചെയ്യാം.
പക്ഷേ,എന്നാണ്‌
ഇതൊന്നു പണിതീര്‍ന്നുകിട്ടുന്നത്?

13 comments:

Junaiths said...

എല്ലാം തികഞ്ഞു
ഒടുവില്‍ ഒറ്റവാക്കായ്
ഒരു വീട്!!

രമേശ്‌ അരൂര്‍ said...

ഉജ്വലമായത് എന്ന് പറഞ്ഞാല്‍ മതിയോ ഈ കവിത
യെ പറ്റി..മനോഹരമായിട്ടുണ്ട്..എത്ര ലളിതമായി
ശരാശരി മനുഷ്യന്റെ ആകുലതകള്‍ ഈ വീടിന്റെ നിര്മിതിക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നു ..
വീട് പണിതു കഴിഞ്ഞാലും അവിടെ ആകുലതകള്‍ തന്നെയാവും കൂട്ട് കിടപ്പുകാര്‍ ..
എന്തായാലും നല്ലൊരു കവിത ..\ഇത് സ്ഥിരം ബ്ലോഗ്‌
അഭിപ്രായം പോലെയല്ല കേട്ടോ ..:)

പകല്‍കിനാവന്‍ | daYdreaMer said...

പണി തീർന്നതിന്റെ സ്ഥിതിയും മറിച്ചല്ല.! നന്നായി

ശ്രീനാഥന്‍ said...

നല്ല കവിത, വീട് അഭയമല്ല ഭയമാണ് മലയാളിക്ക്, ചെറുതൊന്ന്, വരയിൽ തീരാത്ത ഒന്ന് ആണ് വേണ്ടത് സങ്കടങ്ങള്‍-ശൂന്യത-. ഏകാന്തത-വീര്‍പ്പുമുട്ടല്‍ -ആഢംബരങ്ങൾക്ക മുകളിൽ തെളിയുന്നു, ഏറെ ഇഷ്ടമായി കവിത..

t.a.sasi said...

നീലാംബരിയിലെ ''മറയും മുന്‍പ്''
എന്ന കവിത പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു
ഈ കവിതയും;
നല്ല കവിത.

t.a.sasi said...
This comment has been removed by the author.
Unknown said...

പണി തീരാത്ത വീട്.

sasikumar kathiroor said...
This comment has been removed by the author.
naakila said...

Telinja Bhaasha Kondu Panithedutha kavitha.Veerppumuttalukalum Sankadangalum ivide anubhavikunnu

Manoraj said...

ആദ്യമായാണ് ഇവിടെ വരുന്നത്. മനോഹരമായ ഒരു കവിത വായിക്കാന്‍ കഴിഞ്ഞു. നിര്യതികോണ്‍... ഇത് ആദ്യമായി കേള്‍ക്കുകയാണ്.. എന്താണ് അത്.. ???

sreelatha said...

നന്ദി,ജുനൈത്,രമേശ്‌,ഷിജു,ശ്രീനാഥന്‍,ശശി,ശശി കുമാര്‍ സാര്‍,താന്തോന്നി,അനീഷ്‌, മനോരാജ്.

sreelatha said...

മനോരാജ്,അഭിപ്രായം വായിച്ചു.നന്ദി.നി:ഋതി ആണ് വാക്ക്.ചേര്‍ത്തെഴുതുമ്പോള്‍ നിര്യതി എന്നാകും.അഷ്ട ദിക് പാലകന്മാരില്‍ ഒരാളാണ് നി:ഋതി.തെക്ക് പടിഞ്ഞാറാണ് നി:ഋതി കോണ്‍ .

രാജേഷ്‌ ചിത്തിര said...

Reading late.
Good lines.

Congrats...