Friday, December 3, 2010

ഇനിയും

കീ ബോര്‍ഡില്‍
താളം തുള്ളുന്ന
നിന്റെ വിരലുകളായിരുന്നു,
ഇന്നലെ സ്വപ്നത്തില്‍ .
അവയുടെ സൂക്ഷ്മത
ഇപ്പോഴും ഞാന്‍
കരുതി,കാത്തുവച്ചിരിക്കുകയാണ്.
പക്ഷേ,കുറച്ചുകാലമായി
ഒരു സന്ദേശവും നീ അയയ്ക്കുന്നില്ല;
അതുപോലെ ഞാനും.
ഫേസ് ബുക്കില്‍
പണ്ടെന്നോ നീ പങ്കിട്ട
ഒരു ദൃശ്യത്തോടുള്ള
ഇഷ്ടം രേഖപ്പെടുത്തണമെന്ന്
അന്ന് വിചാരിച്ചിരുന്നു.
പക്ഷേ,വേണ്ടെന്നു വച്ചു.
ഏതിഷ്ടം,എവിടെ,എങ്ങനെ
രേഖപ്പെടുത്തണം എന്ന്
ഒരിക്കലും എനിക്ക് തീര്‍ച്ചയില്ല.
കാലം പുറന്തള്ളിയ
വാക്കുകള്‍ പോലെ,
കാണാപ്പുറങ്ങളിലെ കവിത പോലെ,
വിസ്മയം വിടര്‍ത്തുന്ന
ഒരു സന്ദേശം
ഇന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ആ സന്ദേശത്തിന്റെ തണലില്‍
അവിരാമം വിശ്രമിക്കുമ്പോള്‍
തണുപ്പുള്ള,തിളങ്ങുന്ന
ഒരു മേഘവും
എനിക്കരികില്‍ കാണും.

16 comments:

naakila said...

മേഘമിപ്പോഴും ഓര്‍മകളില്‍ തെളിയുന്നു
കാലങ്ങള്‍ക്കിപ്പുറവും

രമേശ്‌ അരൂര്‍ said...

ഏതിഷ്ടം,എവിടെ,എങ്ങനെ
രേഖപ്പെടുത്തണം എന്ന്
ഒരിക്കലും എനിക്ക് തീര്‍ച്ചയില്ല
സത്യം ..........
...എന്നാലും വെറുതെ കാത്തിരിക്കാം ..
ആ സന്ദേശത്തിനായി

Junaiths said...

ഏതിഷ്ടം,എവിടെ,എങ്ങനെ
രേഖപ്പെടുത്തണം എന്ന്
ഒരിക്കലും എനിക്ക് തീര്‍ച്ചയില്ല

ഇതിഷ്ടപ്പെട്ടു ..

ശ്രീനാഥന്‍ said...

തിണ്ടുകുത്തിക്കളിയിലേർപ്പെട്ടിരിക്കുന്ന ആനകൾ പോലുള്ള മേഘങ്ങളേ, നിങ്ങൾ പഴയ അഞ്ചലോട്ടക്കാർ, ഇത് ഫേസ്ബുക്ക് സന്ദേശ കാലം, വഴിമാറൂ മാരിക്കാർ നിഴലുകളേ ..(അല്ലേലൊരു തീളങ്ങുന്ന സാക്ഷിയാക്കാം കെട്ടോ) പുതിയ സന്ദേശകവിത നന്നായി!

Unknown said...

kalam puranthalliya vakkukal pole,kanappurangalile kavitha pole.....oru sandesham...

sakshi said...

ethishtam... engane..manoharamaya varikal

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
കവിത വായിച്ചു; നല്ല അഭിപ്രായം.

“ഏതിഷ്ടം,എവിടെ,എങ്ങനെ
രേഖപ്പെടുത്തണം എന്ന്
ഒരിക്കലും എനിക്ക് തീര്‍ച്ചയില്ല“

ഈ തീർച്ചയില്ലയ്മ എല്ലാവരുടെ ജീവിതത്തിലും പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്!

ഇവിടെ വരാൻ കഴിഞ്ഞതിൽ സന്തോഷം; ആശംസകൾ!

Abduljaleel (A J Farooqi) said...

ഞാനും ഒന്ന് എത്തിനോക്കി.
അവിടെയും അല്പം വായിക്കാനുണ്ട്.
തീരുമാനിക്കുക.
ആശംസകള്‍.

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു...

sasikumar kathiroor said...

sughadamaya oru kathirippu. touching
the depths.

Kalavallabhan said...

വിസ്മയം വിടര്‍ത്തുന്ന
ഒരു സന്ദേശം
ഇന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
കുറച്ച് കവിതകൾ
എനിക്കരികില്‍ കാണും.

ആര്‍. ശ്രീലതാ വര്‍മ്മ said...

അഭിപ്രായങ്ങള്‍ അറിയിച്ച ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Pranavam Ravikumar said...

വളരെ നല്ലൊരു ഉള്ളടക്കം മനസ്സിലായി..ആശംസകള്‍!

ആര്‍. ശ്രീലതാ വര്‍മ്മ said...

nandi,Ravi Kumar.

ശ്രീജ എന്‍ എസ് said...

"ഏതിഷ്ടം,എവിടെ,എങ്ങനെ
രേഖപ്പെടുത്തണം എന്ന്
ഒരിക്കലും എനിക്ക് തീര്‍ച്ചയില്ല"
ഇഷ്ടമായി ഈ വരികള്‍..
പുതിയ മേഘ സന്ദേശം രചിക്കുന്നു ഫേസ് ബുക്കിന്റെ പേജുകള്‍ അല്ലെ..

ആര്‍. ശ്രീലതാ വര്‍മ്മ said...

thank you sreedevi.