Monday, December 13, 2010

ആര്‍ദ്രം

ഓര്‍മകള്‍ക്കപ്പുറം 
അലസമായി പാറുന്ന 
ഒരു ജാലകവിരി 
ഇളം മഞ്ഞു പുരണ്ടിട്ടും
തെളിഞ്ഞു മിന്നുന്ന
ഒരു നക്ഷത്രം
നിത്യമായ ഒരു 
സന്ദേശമായി സ്നേഹം
അലങ്കൃതമായ 
ഒരു മരച്ചില്ല
അരുമയായ
ഒരു പുല്‍ക്കൂട്‌
പിറക്കാനിരിക്കുന്ന
ഓര്‍മകളുടെ 
ഒരേ ഒരു മനസ്സ് 
കാലത്തിന്റെ 
അറ്റുപോകാത്ത ഓര്‍മക്കൊളുത്ത്
തൂവല്‍ത്തുന്പിലെ 
വാക്കിന്‍ തുടര്‍ച്ച
എങ്കിലും ഡിസംബര്‍,
തീര്‍ന്നില്ല,തുടങ്ങിയുമില്ല
എന്ന മട്ടില്‍
അലിവാര്‍ന്ന പ്രലോഭനങ്ങളോടെ 
എന്റെ ഹൃദയത്തുടിപ്പുകളെ 
നിന്‍ പദതാളമാക്കി 
മാറ്റുന്നതെന്തിനായി?
  

12 comments:

naakila said...

കാലത്തിന്റെ
അറ്റുപോകാത്ത ഓര്‍മക്കൊളുത്ത്


കാത്തിരിപ്പിന്റെയും
പ്രതീക്ഷയുടെയും

രമേശ്‌ അരൂര്‍ said...

ഡിസംബര്‍ കവിത ..പ്രത്യാശ തരുന്നു ...ഒന്നും അകന്നു മാറിയില്ല ...കൂടുതല്‍ അടുക്കുന്നുമില്ല ..:)

Junaiths said...

കൊഴിഞ്ഞു പോക്കിന്റെ ഡിസമ്പര്‍
പ്രത്യാശയുടെ ഡിസമ്പര്‍ ..

ശ്രീനാഥന്‍ said...

ഡിസമ്പറിൽ കുരിശും നക്ഷത്രവും ഒന്നിച്ചു പിറക്കുന്നു, ഒത്തിരി നല്ല സൂചകങ്ങളിലൂടെ ഡിസംബർ ഒരുക്കുന്ന വേർപാടിന്റേയും പ്രതീക്ഷയുടേയും ചിത്രം സമ്മാനിക്കുന്നു ഈ കവിത

Unknown said...

thoovalthumbile vaakkin thudarcha snehathinte nakshathravelichamayi kavithayil niranjirikkunnu........

sakshi said...

ilam manju puthacha decemberinte nanutha Aardratha manssil nirakkunna kavitha..

ആര്‍. ശ്രീലതാ വര്‍മ്മ said...

Thank you,all.

SUJITH KAYYUR said...

ithu nerathe kaanaathirunnathil vishamam thonnunnu. valare nannaayi.

ആര്‍. ശ്രീലതാ വര്‍മ്മ said...

Thank you Sujith

sasikumar kathiroor said...

oormayilekku oru december thalukoodi marinjupookunnathinte atayalapeduthal.......nannayittund....puthuvalsarasamsakal.

ആര്‍. ശ്രീലതാ വര്‍മ്മ said...

Thank You Sir.Wish You a very Happy New Year

സാക്ഷ said...

nice