Wednesday, January 19, 2011

ഓരോ മഴയും

കടലിന്റെ ദാഹം തീര്‍ക്കാന്‍
ഏതെങ്കിലും മഴയ്ക്ക് കഴിഞ്ഞിട്ടുണ്ടോ?
വേഴാമ്പലിന്റെ സങ്കടങ്ങള്‍
തീര്‍ത്തുകൊടുത്ത മഴ ഏതാണ്?
കടലിന്റെ നിരാശയായും
വേഴാമ്പലിന്റെ പ്രതീക്ഷയായും
പെയ്യുന്നത് വേറെ മഴകളാണ്.
മഴ വന്നതില്‍പ്പിന്നെ
മരച്ചില്ലകളില്‍ തിളങ്ങിയ
നക്ഷത്രങ്ങള്‍ക്കെല്ലാം
ഒരു ഒളിച്ചുവച്ച പുഞ്ചിരി
സ്വന്തമായിരുന്നു.
പച്ചയില്‍  വരച്ച പ്രണയത്തിന്
നക്ഷത്രങ്ങള്‍ കൊണ്ടലങ്കാരം.
നീയും ഞാനും ഞാനും നീയും
എന്ന വായ്ത്താരി
മഴത്താളത്തില്‍
വെറുതെ നെയ്തെടുക്കുമ്പോഴും അറിയാം,
നിന്റെ മഴയും എന്റെ മഴയും
ഒരിക്കലും ഒന്നല്ലെന്ന്,
നമ്മള്‍ ഒന്നിച്ച്
ഒരേ മഴ
ഒരിക്കലും നനഞ്ഞിട്ടില്ലെന്ന്.
സ്നേഹം കിട്ടാതെ മരിച്ചവര്‍ക്കു വേണ്ടി
സ്മാരകങ്ങള്‍ പണിയാന്‍
മഴയ്ക്കേ കഴിയൂ
ആ സ്മാരകങ്ങളിലാകട്ടെ
മഴ
ഒരിക്കലും പെയ്തു തോരുകയുമില്ല.

13 comments:

naakila said...

സ്നേഹം കിട്ടാതെ മരിച്ചവര്‍ക്കു വേണ്ടി
സ്മാരകങ്ങള്‍ പണിയാന്‍
മഴയ്ക്കേ കഴിയൂ

മഴയുടെ നൂലുകള്‍
പ്രണയത്തിന്റെയും തിരസ്കാരത്തിന്റെയും അനുഭവമാകുന്നു
എത്ര എഴുതിയാലും തീരുന്നില്ലല്ലോ മഴ
മരണം പോലെ

Unknown said...

mazha vannathilppinne marachillayil olichuvacha nakshathrangalkkellam oru punchiri swanthamayirunnu...MAZHAYORONNUM ORO ANUBHAVAM....

ശ്രീനാഥന്‍ said...

നീയും ഞാനും ഞാനും നീയും
എന്ന വായ്ത്താരി
മഴത്താളത്തില്‍
വെറുതെ നെയ്തെടുക്കുമ്പോഴും .. ഇതൊരൊന്നൊന്നര വരിയാണ്! പിന്നെ ആരും ഒരു മഴയും ഒന്നിച്ചു നനയുന്നില്ല, ഒക്കെ ഒരു തോന്നലാ! മഴയുടെ ഈ പൊരുൾ നന്നായി

Unknown said...

kadalinte pratheekshayayum, vezhaampalinte nirasayayaum-- oru mazha thanne palarkkum pala anubhavangal anallo.oru mazhanubhavathilekku koottykondu poayathinu nandi

Abduljaleel (A J Farooqi) said...

ഈ മഴയുടെ വരികള്‍ കുളിരേകുന്നതാണ്
എക്കാലവും എല്ലാവര്ക്കും................
ഒരു മഴ കവിതയ്ക്ക് എന്റെ ആശംസകള്‍.

ടി പി സക്കറിയ said...

നീയും ഞാനും ഞാനും നീയും
എന്ന വായ്ത്താരി
മഴത്താളത്തില്‍
വെറുതെ നെയ്തെടുക്കുമ്പോഴും അറിയാം,
നിന്റെ മഴയും എന്റെ മഴയും
ഒരിക്കലും ഒന്നല്ലെന്ന്,
...highly philosophical..but truth..congrates...........

ടി പി സക്കറിയ said...
This comment has been removed by the author.
Bindu Venugopal said...

HI really enjoying...annu ariyathe poya kavitha..eshtam eppol engane parayanam enna confusion...really it happens...parayinidam tharathe poya adukkillatha ormakal enneyum thottuvilikkunnu....Bindu Venugopal

sakshi said...

..vezhambalinte sankadangal theerthukodutha...... nalla varikal.....

ആര്‍. ശ്രീലതാ വര്‍മ്മ said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹം,നന്ദി...

ആര്‍. ശ്രീലതാ വര്‍മ്മ said...
This comment has been removed by the author.
Unknown said...

പെയ്ത ഒഴിജ്ഞ മഴക്ക് ശേഷം പെയ്യുന്ന മരങ്ങള്‍ക്ക് താഴെ
ഓര്‍മയുടെ സ്മാരകങ്ങള്‍ പണിയാന്‍

ആര്‍. ശ്രീലതാ വര്‍മ്മ said...

നന്ദി സുഹൃത്തേ..