Wednesday, February 2, 2011

ധൂര്‍ത്ത്


സ്വപ്നശതങ്ങള്‍ തൂങ്ങിമരിച്ച
മരക്കൊമ്പുകള്‍ക്ക്
ഇന്നും യൌവനമാണ്
ചിന്തകള്‍ കുഴിച്ചുമൂടിയ
മണ്ണില്‍ വളര്‍ന്നു പടര്‍ന്ന
ചെടികള്‍
നിറയെ പൂവണിഞ്ഞിരിക്കുന്നു.
നെറ്റിയില്‍ തറച്ച ആണിയുമായി
ഭ്രാന്ത്,അതിന്റെ
ദേശാടനം തുടരുന്നു.
വേദനകളില്ല.
ധര്‍മ്മം ഇല്ല;അതിനാല്‍ ധാര്‍മ്മികരോഷവും.
അളന്നും മുറിച്ചും
അവരവരെ ഭുജിച്ചും
അവരവരില്‍ ജീവിക്കുന്നു.
ലോകത്തോളം വലുതായ
ഒരു കണ്ണാടിയില്‍
സ്വന്തം രൂപം മാത്രം പ്രതിഫലിച്ച്
കാണുന്നതായി സങ്കല്പിച്ച്
സായുജ്യമടയുന്നു
ഇനി,വീണ്ടെടുപ്പുകളില്ല.
ഒരു വെള്ളപ്പൊക്കത്തിന്റെ
വക്കിലിരുന്നും
മുഖം മിനുക്കുന്നതെങ്ങനെ
എന്നു പഠിക്കുക,അത്ര മാത്രം!

9 comments:

Unknown said...

Ellam dhoorthu thanne.....Alannum murichum avaravare bhujichum avaravaril jeevikkunnu....oru vellappokkathinte vakkilirunnum mukham minukkunna lokam.....sathyathinte vakkukal.

naakila said...

അളന്നും മുറിച്ചും
അവരവരെ ഭുജിച്ചും
അവരവരില്‍ ജീവിക്കുന്നു

ജീവിതമിങ്ങനെ അവനവനിലേക്ക് ചുരുങ്ങിയത്, അവനവനിലാകാശമുറങ്ങുന്നതുമാകാം.
പക്ഷേ ലോകം നമ്മെ അതല്ലല്ലോ വിശ്വസിപ്പിക്കുന്നത്.
വെള്ളപ്പൊക്കത്തിന്റെ വക്കിലിരുന്ന് മുഖം മിനുക്കുന്ന ലോകം ഞെട്ടിപ്പിക്കുന്നു

ശ്രീനാഥന്‍ said...

വെള്ളപ്പൊക്കം നോക്കി മുഖം മിനുക്കുന്നു! നന്നായി. തന്നിലേക്ക് മാത്രം സ്വാർത്ഥം കൊണ്ടുമൊതുങ്ങാം, പിന്നെ മറ്റൊരു വിധത്തിലും നിസ്സംഗനാകാം - ചോരയിനാൽ നെയ് കോരിയ ചിതയിൽ , മോഹശതങ്ങളൊരുക്കിയ ചിതയിൽ ചാരിയിരിക്കുന്നേൻ, ഒരു ബീഡി കൊളുത്തി രസിച്ചു വലിക്കുന്നേൻ .. എന്നുമാകാം.

Unknown said...

lokatholam valuthaya kannadiyil swantham roopam mathramallathe mattonnum kanathavarkku dharmika rosham illathathil athisayikkanillallo, alle. nannayittund

sakshi said...

nannayirikkunnu...

നികു കേച്ചേരി said...

നിസംഗരായ ഇന്നത്തെ തലമുറയെയാണോ, അതോ യൗവ്വനത്തിൽ കലഹിച്ച് ഇപ്പോൾ നിസംഗരായവരേയോ

ആര്‍. ശ്രീലതാ വര്‍മ്മ said...

അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കെല്ലാം നന്ദി....

ഒരില വെറുതെ said...

അല്ലങ്കിലും പ്രളയം വരുമ്പോള്‍ എന്ത് വീണ്ടെടുപ്പ്. ഇനി ഇങ്ങനെ തന്നെ. ചുമ്മാ മുഖംമിനുക്കല്‍.

sreelatha said...

പ്രളയത്തില്‍ 'ഒരില'യുടെ അതിജീവിക്കല്‍ വളരെ വിലപ്പെട്ടത്-നന്ദി.