Sunday, March 20, 2011

അതാര്യം


സൂര്യപ്രകാശവും  പനിനീര്‍പ്പൂക്കളും
സ്വപ്നം കാണാത്ത പെണ്‍കുട്ടീ,
നിനക്കായി ഒന്നും
ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല.
മഴപെയ്തനേരം
വഴിയോരത്ത് വീണു മരിച്ചവന്റെ
നെറ്റിയില്‍
വറ്റാതെ ശേഷിച്ച
വെള്ളത്തുള്ളികളില്‍
പ്രതിഫലിക്കാതെ നിന്ന
ആകാശത്തെക്കുറിച്ചു മാത്രം
നീ ഓര്‍ത്തു.
നരച്ച ആകാശം,
തെളിച്ചത്തില്‍ ,
വെള്ളത്തുള്ളികള്‍ പാറിനില്‍ക്കുന്ന
ഒരു നെറ്റിത്തടം,
കഠിനമായ മരവിപ്പ് ,
എങ്കിലും
പിളരല്ലേ നെഞ്ചകം.

6 comments:

Unknown said...

pilaralle nenjakam........sutharyamaya vedanayude atharyamaya nimisham.....

naakila said...

വേഴാമ്പലിന്റെ സങ്കടങ്ങള്‍
തീര്‍ത്തുകൊടുത്ത മഴ ഏതാണ്?

എന്നു ചോദിച്ച കവിതഹൃദയത്തില്‍ നിന്ന് മറ്റൊരു മഴക്കവിതകൂടി
മഴയിവിടെ കേവലം കാല്പനികമായ ഒരു ബിംബമല്ല
നഗ്നമായ ജീവിതസത്യങ്ങളുടെ വേദനയാണ്, അതാര്യതയുടെ ചൂണ്ടിക്കാട്ടലാണ്

ശ്രീനാഥന്‍ said...

നരച്ച ആകാശം, കവിത മ്ലാനമാക്കുന്ന മനസ്സ്.

t.a.sasi said...

മഴപെയ്തനേരം
വഴിയോരത്ത് വീണു മരിച്ചവന്റെ
നെറ്റിയില്‍
വറ്റാതെ ശേഷിച്ച
വെള്ളത്തുള്ളികള്‍..
സാധാരണമല്ലാത്ത കാഴ്ച;
കവിതയുടെ കണ്ണ്.
നന്ദി ടീച്ചര്‍

sakshi said...

. naracha akasam.. katinamaya maravippu... pilaralle nenchakam.
touching lines.........

ആര്‍. ശ്രീലതാ വര്‍മ്മ said...

അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി,സ്നേഹം...