Monday, August 15, 2011

ചുവരെഴുത്ത്


ഈ ചുവരുകള്‍ പറഞ്ഞതെല്ലാം സത്യം.
ഇവയിലെ എഴുത്ത് ചരിത്രപാഠം.
ചുവരില്ലാതെ ചിത്രമില്ല
എന്നത് ജീവിതപാഠം.
ചരിത്രവും വര്‍ത്തമാനവും
സന്ധിചെയ്തിടത്തുനിന്ന്
കവിത
അതിന്റെ പ്രയാണവും തുടങ്ങി.
ഒന്നും മറയ്ക്കാതെ
എന്നും സത്യനിര്‍ഘോഷണം,
ഏവര്‍ക്കും സന്തോഷം.
എങ്കിലുമൊരു ചുവരുണ്ട്,
ഒന്നും എഴുതപ്പെടാത്തതായി.
നാവും എഴുത്തും നഷ്ടപ്പെട്ടവന്റെ
വാക്കും പൊരുളും
നിശ്ശബ്ദമായി വിളിച്ചുപറയുന്ന
ഒരു ചുവര്.
അതുള്‍ക്കൊള്ളുന്ന കവിതയുടെ തിളക്കത്തെ
കണ്‍പാര്‍ക്കാന്‍ കാലത്തിനും കഴിയില്ല.

7 comments:

naakila said...

ഒരു ചുവര്.
അതുള്‍ക്കൊള്ളുന്ന കവിതയുടെ തിളക്കത്തെ
കണ്‍പാര്‍ക്കാന്‍ കാലത്തിനും കഴിയില്ല

Nannayi Teacher

sakshi said...

ഒന്നും മറയ്ക്കാതെ എന്നും സത്യനിര്ഘോഷണം
ഏവര്‍ക്കും സന്തോഷം ....
കൊള്ളാം..

ശ്രീനാഥന്‍ said...

ഇഷ്ടമായി ഈ കവിത

Sandeep.A.K said...

"നാവും എഴുത്തും നഷ്ടപ്പെട്ടവന്റെ
വാക്കും പൊരുളും
നിശ്ശബ്ദമായി വിളിച്ചുപറയുന്ന
ഒരു ചുവര്..."

വെള്ളപൂശി വൃത്തിയാക്കിയ നമ്മുടെ മനസ്സിന്റെ ചുവരുകള്‍ മലീമാസമാതിരിക്കട്ടെ..

ആശംസകള്‍..

സീത* said...

എഴുതപ്പെടാത്തൊരാ ചുമരിലേക്കിനി നോക്കാം...

നല്ല കവിത ടീച്ചർ...ആശംസകൾ

Bindu Venugopal said...

onnumezhuthapedatha chuvarukal kalathijeevikalenno...

ആര്‍. ശ്രീലതാ വര്‍മ്മ said...

Thanks to all...