Tuesday, November 1, 2011

കടങ്കഥ

ഇളംകാറ്റിനെക്കാള്‍ 
കുളിരുന്നത് 
ജലത്തെക്കാള്‍ 
മിന്നിത്തിളങ്ങുന്നത്
എന്നെല്ലാം 
ഓര്‍ത്തെടുത്ത് 
പതുക്കെ,
ഓരോന്നും ,
ചേര്‍ത്തു ചേര്‍ത്തു വച്ച് 
കവിതയാക്കാമെന്നു
വിചാരിച്ചതേയുള്ളൂ .
അപ്പോഴാണ്‌,
തെളിവാനില്‍ നിന്ന്‌ 
ഒരു നക്ഷത്രം പറന്നു വന്ന്‌
വാക്കുകളെയെല്ലാം 
ഉമ്മവച്ചുറക്കിയത്.
നെഞ്ചോടു ചേര്‍ത്ത സൂര്യനെ വെടിയാതെ 
പുല്‍ത്തുമ്പില്‍ നിന്നടരുന്ന 
ജലകണമായി , ആ  നിമിഷം ഞാന്‍.
അപ്പോള്‍,
നിറഞ്ഞൂ , തുളുമ്പാതെ ,
കവിതയാം കടല്‍.

8 comments:

Fizzle said...

nice one another diamond in your crown

ശ്രീനാഥന്‍ said...

ഹായ്! സുന്ദരം! പുൽത്തുമ്പിലെ ജലകണങ്ങൾ, വിദൂ രനക്ഷത്രങ്ങൾ, നെഞ്ചിലെരിയുന്ന സൂര്യൻ .. ഒക്കെ കവിതയിൽ ഉൾച്ചേരട്ടേ! കടലാവട്ടെ!

ആര്‍. ശ്രീലതാ വര്‍മ്മ said...

നന്ദി, അരുണ്‍ ബാബു , ശ്രീനാഥന്‍

naakila said...

ഓരോന്നും ,
ചേര്‍ത്തു ചേര്‍ത്തു വച്ച്
കവിതയാക്കാമെന്നു
വിചാരിച്ചതേയുള്ളൂ .
അപ്പോഴാണ്‌,
തെളിവാനില്‍ നിന്ന്‌
ഒരു നക്ഷത്രം പറന്നു വന്ന്‌
വാക്കുകളെയെല്ലാം
ഉമ്മവച്ചുറക്കിയത്

ഭാഷയുടെ മാന്ത്രികസ്പര്‍ശം

ആര്‍. ശ്രീലതാ വര്‍മ്മ said...

thanks,anish!

Bob Parapurath said...

ടീച്ചറുടെ ഈ കവിതയില്‍ കാല്പനികത പ്രസന്നമായല്ലോ ......

നന്നായിരിക്കുന്നു .

sakshi said...

തെളിവാനില്‍ നിന്ന്‌
ഒരു നക്ഷത്രം പറന്നു വന്ന്‌
വാക്കുകളെയെല്ലാം
ഉമ്മവച്ചുറക്കിയത്....beautiful lines..

ആര്‍. ശ്രീലതാ വര്‍മ്മ said...

Thanks a lot , Bob , Sakshi