Wednesday, November 16, 2011

പരിക്രമം


എന്റെ പ്രത്യാശകളുടെ സൂര്യന്‍
ആകാശങ്ങളുടെ അറിയാത്ത അടരുകളിലോ
മറവിയുടെ പഴകിയ വലകള്‍ക്കുള്ളിലോ
പകുതി മറഞ്ഞ
നേര്‍ത്തൊരു വെളിച്ചം.
എവിടെ ,
നീ എനിക്കായി കാഴ്ചവച്ച
വിഭാതങ്ങളുടെ വജ്രഖനി ?
എവിടെ ,
നീ എനിക്കായി ഒരുക്കിവച്ച
ഉണ്മയുടെ ദിവ്യരത്നങ്ങള്‍?
ഇരുട്ട് , പ്രാണനില്‍
വേദനയായി
ഒഴുകിപ്പരക്കുന്നതിനു മുന്‍പ്‌ ,
തീനാളം പോലുയിര്‍ക്കുന്ന
ഒരു പ്രകാശബിന്ദുവിനായി
ഞാന്‍ കണ്‍നട്ടിരിക്കുന്നു ,
അനന്തമായി , അനന്തമായി .

3 comments:

naakila said...

തീനാളം പോലുയിര്‍ക്കുന്ന
ഒരു പ്രകാശബിന്ദുവിനായി
ഞാന്‍ കണ്‍നട്ടിരിക്കുന്നു


നല്ല കവിത

ശ്രീനാഥന്‍ said...

നന്നായി. പ്രഭാതത്തിന്റെ ആദ്യവെളിച്ചം കാത്ത്!

ആര്‍. ശ്രീലതാ വര്‍മ്മ said...

നന്ദി , അനീഷ്‌ ,ശ്രീനാഥന്‍ .