Saturday, July 31, 2010

പറന്ന്










പക്ഷിയുടെ സ്വാതന്ത്ര്യം വേണമെനിക്ക് 
പക്ഷേ ചിറകുകളുടെ 
ഭാരം എനിക്കിഷ്ടമല്ല 
കാറ്റു പറത്തി,പറത്തി കൊണ്ടുപോകുന്ന 
ഒരു തൂവലായാല്‍ എത്ര നല്ലത് .

4 comments:

വികടശിരോമണി said...

ഒരു തൂവലും പാറിപ്പറക്കാനായി ജനിക്കുന്നില്ലല്ലോ. ചിറകുഭാരത്തിൽ നിന്നേ തൂവലുകൾക്കും വിടുതിയുണ്ടാകുന്നുള്ളു. അതു കൊണ്ടു പറക്കാൻ നല്ലത് അപ്പൂപ്പൻ താടിയോ മറ്റോ ആകുന്നതാണ്.

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട്! സുഖദം, കനമില്ലായ്മ. my heart broke loose in the wind -നെരൂദ-

KEERANALLOORKARAN said...

ടീച്ചറെ നന്നായിടുണ്ട്......... 5 വരികള്‍ക്കുള്ളിലെ സുതാര്യമായ ആശയം ആകര്‍ഷണീയം തന്നെ .........ലളിതമായ ഭാഷയില്‍ ഇനിയും ഏഴുതും എന്ന് പ്രതീഷികട്ടെ .....

Mohamed Salahudheen said...

പക്ഷിക്കൊരു ലക്ഷ്യമുണ്ട്.
തൂവലിനതില്ല.

നമ്മുടെ അവയവങ്ങളൊക്കെ നമ്മെ ലക്ഷ്യപ്രാപ്തിയിലേക്കെത്തിക്കുന്നുണ്ടോ. സംശയമാണ്. നിയന്ത്രണമില്ലാത്ത മനസ്സിന്റെ കടിഞ്ഞാണ് അവയവങ്ങളാവുന്ന തൂവലുകളെ പറത്തുന്നത് ശരിയാണോ. നോക്കാം.