Friday, August 13, 2010

തുടര്‍ച്ച

കാലത്തിന്‍റെ നിശ്ചലതയില്‍
സമയസൂചികള്‍ നഷ്ടപ്പെട്ടവള്‍ ഞാന്‍
എന്‍റെ കാലം
ഇവിടെ ഇങ്ങനെ
തളംകെട്ടിക്കിടക്കുന്നു
ഇത് മുന്നോട്ടു ചലിക്കില്ല;
പിന്നോട്ടും

ഒരു ബിന്ദുവില്‍
സമസ്തവും അര്‍പ്പിച്ച്
അനന്തകോടി നക്ഷത്രകാലം സഞ്ചയിച്ച്
ഉരുകാത്ത ഒരു മഞ്ഞുകട്ട പോലെയും
പൊഴിയാത്ത ഒരു ഇല പോലെയും
നിലച്ചുപോകാത്ത
ഒരു സ്വരകണം പോലെയും
എന്നെ പ്രലോഭനങ്ങളില്‍ ആഴ്ത്തുക
മാത്രം ചെയ്യുന്നു,

ഞാനോ,
വാക്കില്‍  തളയുന്നു.

4 comments:

Unknown said...

vaakkil thalayunna nischalathayil ninnum kavithayude aakashangalilekku parakkunna vangmayam nalla kavitha

naakila said...

ചലന/നിശ്ചലതകള്‍ക്കിടയില്‍ കുരുങ്ങുന്ന വാങ്മയം

t.a.sasi said...

''കാലത്തിന്‍റെ നിശ്ചലതയില്‍
സമയസൂചികള്‍ നഷ്ടപ്പെട്ടവള്‍ ഞാന്‍''

ഈ വരികള്‍
കണ്ടപ്പോള്‍ നിശ്ചലം നിത്യം ചലിക്കുന്ന കാലത്തെ കുറിച്ചുള്ള വരികള്‍ ഓര്‍ത്തുപോയ്
നമ്മളെഴുതുമ്പോള്‍ അനാദിയും
വേദവും ഒന്നും വരില്ല
പക്ഷെ അയ്യപ്പപണിക്കരെപോലുള്ളവര്‍ എഴുതുമ്പോള്‍
കാലത്തിനു ആദ്യം നിശ്ചലം ചേര്‍ത്തെഴുതുന്നു..

കവിതയുടെ മൊത്തം സ്വഭാവം മാറുകയും ചെയ്യുന്നു

ചിത്ര said...

ഉള്ളില്‍ ഒരു നിശബ്ദത സൃഷ്ടിക്കുന്നു വരികള്‍..