
ഒരു ബിന്ദുവില്‍ തുടക്കം
അതിലാകും ഒടുക്കം
ഒരു വൃത്തമങ്ങനെ തീരും.
വഴിയില്‍ നിവര്‍ച്ച വേണ്ട ;
വളവില്‍ വേണം
ശ്രദ്ധയെല്ലാം.
പത്തിലൊന്ന്
എന്ന കണക്കിലായാല്‍പ്പോലും
ഇല്ല, പകരാനായിട്ടില്ല,ഇതേവരെ ,
അനുഭവങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍.
ഇലകളറ്റ മരം പോലെ ഈ വൃത്തവും.
എങ്കിലും,
വരയ്ക്കാതെ വയ്യ,
മൈതാനവിസ്തൃതി സ്വപ്നംകണ്ടുകിടക്കുന്ന
ഇടുങ്ങിയ വഴികളിലൂടെ
ഒത്തുതീര്‍പ്പുകളുടെ കടന്നല്‍ക്കുത്തേറ്റ്
ഞൊണ്ടിനീങ്ങാതെ വയ്യ.
8 comments:
നല്ല കവിത- ഉള്‍ത്തുടിപ്പുകള്‍ പകരുന്നുണ്ടല്ലോ
kavitha ishtappettu..
"ഒത്തുതീര്‍പ്പുകളുടെ കടന്നല്ക്കുത്തുകള് .... " ദേഹം മുഴുവന്‍ ഒടിഞ്ഞ കൊമ്പുകള്‍ തറഞ്ഞിരിക്കുന്ന സുഖമോ വേദനയോ ,,,,, അഭിപ്രായം ഒന്നും പറയുന്നില്ല.....
അനുഭവങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ പകരുന്ന അനന്യമായ ഒരു വൃത്തം.
ഒരേ ബിന്ദുവില്‍ തുടക്കവും ഒടുക്കവുമാകുന്ന ഒത്തുതീര്‍പ്പുകളുടെ ജീവിതം !!!
manassil thattunna varikal;
എവിടെയെക്കെയോ..ഉടക്കിവലിക്കുന്നു...
ചെറുനൊമ്പര മുള്ളുകള്‍..!
ആശംസകള്‍..!!
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കളെയും നന്ദിയും സ്നേഹവും അറിയിക്കുന്നു.
Post a Comment