Wednesday, June 22, 2011

വൃത്തം - വൃത്താന്തം


ഒരു ബിന്ദുവില്‍ തുടക്കം
അതിലാകും ഒടുക്കം
ഒരു വൃത്തമങ്ങനെ തീരും.
വഴിയില്‍ നിവര്‍ച്ച വേണ്ട ;
വളവില്‍ വേണം
ശ്രദ്ധയെല്ലാം.
പത്തിലൊന്ന്
എന്ന കണക്കിലായാല്‍പ്പോലും
ഇല്ല, പകരാനായിട്ടില്ല,ഇതേവരെ ,
അനുഭവങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍.
ഇലകളറ്റ മരം പോലെ ഈ വൃത്തവും.
എങ്കിലും,
വരയ്ക്കാതെ വയ്യ,
മൈതാനവിസ്തൃതി സ്വപ്നംകണ്ടുകിടക്കുന്ന
ഇടുങ്ങിയ വഴികളിലൂടെ
ഒത്തുതീര്‍പ്പുകളുടെ കടന്നല്‍ക്കുത്തേറ്റ്
ഞൊണ്ടിനീങ്ങാതെ വയ്യ.

8 comments:

ശ്രീനാഥന്‍ said...

നല്ല കവിത- ഉള്‍ത്തുടിപ്പുകള്‍ പകരുന്നുണ്ടല്ലോ

sakshi said...

kavitha ishtappettu..

Bob Parapurath said...
This comment has been removed by the author.
Bob Parapurath said...

"ഒത്തുതീര്‍പ്പുകളുടെ കടന്നല്‍ക്കുത്തുകള്‍ .... " ദേഹം മുഴുവന്‍ ഒടിഞ്ഞ കൊമ്പുകള്‍ തറഞ്ഞിരിക്കുന്ന സുഖമോ വേദനയോ ,,,,, അഭിപ്രായം ഒന്നും പറയുന്നില്ല.....

അനുഭവങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ പകരുന്ന അനന്യമായ ഒരു വൃത്തം.

naakila said...

ഒരേ ബിന്ദുവില്‍ തുടക്കവും ഒടുക്കവുമാകുന്ന ഒത്തുതീര്‍പ്പുകളുടെ ജീവിതം !!!

sasikumar kathiroor said...

manassil thattunna varikal;

Prabhan Krishnan said...

എവിടെയെക്കെയോ..ഉടക്കിവലിക്കുന്നു...
ചെറുനൊമ്പര മുള്ളുകള്‍..!

ആശംസകള്‍..!!

ആര്‍. ശ്രീലതാ വര്‍മ്മ said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കളെയും നന്ദിയും സ്നേഹവും അറിയിക്കുന്നു.