Wednesday, July 20, 2011

പ്രകാശധാര


എന്റെ കണ്ണീരിനും വിയര്‍പ്പിനും ചോരയ്ക്കും
നീ ഒരിക്കലും അവകാശിയല്ല.
വിധിപറച്ചിലിന്റെ അന്ത്യദിനത്തില്‍
കനകസൂര്യന്റെ തിളങ്ങും രശ്മികള്‍
മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന
അവസാനത്തെ കഴുകനും
കരിഞ്ഞു ഭസ്മമായിക്കഴിയുമ്പോള്‍ ,
വിധികര്‍ത്താവായ നീ
അന്ധനായിച്ചമയും.
നിന്റെ അന്ധത
ലോകം ആഘോഷിക്കുമ്പോള്‍ ,
ഞാന്‍ എന്റെ യാത്ര തുടരും,
പതറാതെ,
ഒരു തുള്ളി കണ്ണീരുപോലും
നിനക്കായി എറിഞ്ഞുതരാതെ.

4 comments:

sakshi said...

നിന്റെ അന്ധത ലോകം ആഘോഷിക്കുമ്പോള്‍
ഞാന്‍ എന്റെ യാത്ര തുടങ്ങും...
നല്ല വരികള്‍.. ഇഷ്ടമായി

ആര്‍. ശ്രീലതാ വര്‍മ്മ said...

നല്ല വാക്കുകള്‍ക്ക് നന്ദി,സാക്ഷി.

naakila said...

ഒരു തുള്ളി കണ്ണീരുപോലും
നിനക്കായി എറിഞ്ഞുതരാതെ

ഇഷ്ടപ്പെട്ടു ടീച്ചര്‍
സ്നേഹം

ആര്‍. ശ്രീലതാ വര്‍മ്മ said...

സന്തോഷം,അനീഷ്‌...